Thursday, July 7, 2011

പവ്വര്‍ കട്ട് (കഥ )

പവ്വര്‍ കട്ട് (കഥ )


ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൌണ്ടായിരുന്നു അഭിരാമി.

ഓഫീസ് വിട്ടതിനു ശേഷം അല്ലറ ചില്ലറസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകായാണവള്‍..
കമ്പനിയുടെ കണക്കുകള്‍ ടാലി ചെയ്യുന്നതില്‍ മിടുക്കിയാണങ്കിലും സ്വന്തം ജീവിതത്തിന്റെ കണക്കുകള്‍ ടാലി ചെയ്യുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് അഭിരാമി.
വശ്യമായ ഈ ചിരിയാണ് ആകെയുള്ള മുതല്‍ക്കൂട്ട്.ഇത് വെച്ച് വേണം ജീവിതം
തുഴയാന്‍.

ആറരക്കുള്ള ബസ്സുപിടിച്ചാല്‍ നേരമിരുട്ടുന്നതിനു മുമ്പ് വീടെത്താം.
അവള്‍ ബസ്സ്സ്റൊപ്പിലേക്ക് കുതിച്ചു.. ഇന്നെന്കിലുമൊന്നു നേരെ നിവര്ന്നു പറ്റിയിരുന്നെങ്കില്‍, സീറ്റൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല.
അവിടെ ചെന്നിട്ടും ഒരുപാട് പണികള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതാ...
അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു ...

ഒരു മണിക്കൂറിന്റെ യാത്രയെ ഉള്ളുവെങ്കിലും ഈ ബസ് യാത്ര ആലോചിക്കാന്‍ കൂടി വയ്യ........
ഒരു പെണ്ണിന്, പെണ്ണിനെ സൂക്ഷിക്കാന്‍ ഇത്രേം പാടുണ്ടെന്നത് അറിയണമെങ്കില്‍ തിരക്കുള്ള ഒരു ബസ്സില്‍ കയറി നോക്കണം.
ഓരോ അവന്റെയും ആക്രാന്തംകാണുമ്പോള്‍ ഉള്ളില്‍
ചിരിയാണ് വരിക.
ഈ ലോകത്ത് ഞാന്‍ മാത്രമേ സ്ത്രീയായുള്ളുവെന്നു തോന്നിപോകും.
അല്ല മറ്റു പെണ്ണുങ്ങള്ടെ സ്ഥിതിയും ഇത് തന്നെയാണാവോ...?

വിയര്‍പ്പിന്റെ മണം
ശ്റുംങ്കാരത്തിന്റെ മണം
മദ്യത്തിന്റെ മണം
ആകെക്കൂടി ഈ പുരുഷ കേസരികള്ക്കൊരു മണമെയുള്ളൂ........
ബസ്സിലായാലും ഓഫീസിലായാലും മാര്‍ക്കറ്റിലായാലും-
ഇവന്മാരുടെ മുന വെച്ചുള്ള നോട്ടം കണ്ടലങ്ങിനെയെ തോന്നു..

ബസ്സ്റ്റൊപിലിന്നു പതിവ് ആരവങ്ങളില്ല, റോഡ് ശ്മശാനമൂകം
തിരക്കിയപ്പോഴാണറിയുന്നത്
മിന്നല്‍ പണിമുടക്ക്...
ഇനിയിന്നു വാഹങ്ങള്‍ ഓടില്ല ,
മനസ്സില്‍ തീ ആളുകയാണ്...

ബസ്സ്റ്റാന്ഡിലേതോ കശപിശ..
ആരൊക്കെയോ ആര്‍ക്കൊക്കെയോ താങ്ങിയതാ.
ആളുകളോരോന്നായി ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. താന്‍ ഒറ്റക്കാവുന്നു.
ഒരുകുളിര്‍ തെന്നലെന്ന പോലെ ഒരു യുവാവ് മുന്നിലെത്തി.തെല്ലോരാശ്വാസം.
കണ്ടാല്‍ മാന്യനെന്നു തോന്നിക്കുന്നു.

സൌമ്യമായ ഒരു ചിരിയോടെ അയാള്‍ ചോദിച്ചു.
എവിടെക്കാ...?
ഞാന്‍ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.
ഓരോ കുശലാന്വേഷണത്തിലും ഒരു ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം എനിക്കെപ്പോഴുമുണ്ടാവറുണ്‍ട്.

ഇരുട്ടിനു കനം വെക്കുകയാ, ദൈവമേ കാത്തുകൊള്ളണമേ.
"മുടിഞ്ഞ ഒരു സമരം"....
ഇനിയിപ്പോ വല്ല ലോറിയോ ട്റക്‍കോ കിട്ടിയാല് ഭാഗ്യം .
യുവാവ് പറഞ്ഞു. ഇന്നിത് തീരുന്ന ലക്ഷണമൊന്നുമില്ല,
അയാള്‍ മനസ്സില്‍ കനല്‍ കൊരിയിടുകയാ.

സമയം ആറ് അന്പത്... അന്പതിയഞ്ചു,.... എഴുമണി.
പൊടുന്നനെ ചുറ്റുമുള്ള ലൈറ്റുകളെല്ലാം അണയുന്നു
ഹൃദയം ശക്തമായി അടിക്കുകയാണ് .....
വല്ലാത്തൊരു ഭീതി മനസ്സില്‍.
നഗരത്തിലിപ്പോള്‍ പവ്വര്‍കട്ടാ..
ഇനി അരമണിക്കൂറ് കഴിഞ്ഞേ കരണ്ട് വരൂ.
നാശം....
അവള്‍ മനസ്സില്‍. പിറുപിറുത്തു.
യുവാവ് പൂച്ചയെ പോലെ പമ്മി പമ്മി ശബ്ദമില്ലാതെ നടന്നടുക്കുകയാണു.
അഭിരാമി ഒരപകടം കുടി മണത്തു.
ഇയാളുടെ മാന്യതയുടെ കുപ്പയമിപ്പോള്‍ അഴിഞ്ഞു വീഴുമല്ലോ.

രണ്ടടി പിന്നോട്ട് നീങ്ങണോ അതോ ഒരടി മുന്നോട്ടു വെക്കണോ?
ധൈര്യം സംഭരിച്ചു കൊണ്ടവള്‍ കാല്‍ മുന്നോട്ടു വെച്ചു.

അതേയ്..ഏട്ടാ,
ഏട്ടനീ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെ അറിയ്യോ?
ഏയ്, എന്താ എന്തു പറ്റി. പെട്ടന്നിങനെ ഒരു ചോദ്യം
ഏയ്, ഒന്നുമില്ലാന്നെയ്,
അല്ല എന്തോ മനസ്സില്‍ വെച്ച്പറഞ്ഞത് പോലെ ,
യുവവിന്റെ രക്തസമ്മര്‍ദം കൂടുന്നത് പോലെ .

ഞാന്‍ വെറുതെ ഒരു നമ്പരിട്ടതാ...........
ഏശുന്നെങ്കില്‍ ഏശട്ടെ .അവള്‍ മനസ്സില്‍ പറഞ്ഞു.
കൊണ്ടുന്നാ തോന്നണത്.

ഉയരങ്ങളില്‍ പറക്കുമ്പോഴും കഴുകന്മാര് താഴെ ഇരകളെ തേടുകയായിരിക്കും.
പിന്നേയ് ഈ കഴുകന്മാര് ചിറകുകള്‍ പൊഴിഞ്ഞു,
വേണ്ട വേഗത്തില് പറക്കാന് കഴിയാതപ്പോള്‍ തന്റെ കൂടുകളിലേക്ക് മടങ്ങുകയും,
ബാക്കി ചിറകുകളുരിഞ്ഞു കളയുകയും ചെയ്യുന്നത് ചേട്ടനറിയാമോ..?

ശത്രുവിന്റെ നിസ്സംഗതയില്‍ അവളടുത്ത അമ്പു തൊടുത്തു.
ഏട്ടാ...... ഏട്ടന്‍ പാവമാണ് അതെനിക്കറിയാം ,
മൌനത്തിന്റെ വാല്മീകം മുറിക്കാന്‍...,

അവള്‍ പറഞ്ഞു.
ഇരുട്ടാണു എല്ലാ പ്രശ്നങ്ങള്ക്കും കാരണം ......അല്ലെ ഏട്ടാ..?

മനസ്സില്‍ ധൈര്യം സംഭരിച്ചു കൊണ്ട് അഭിരാമി പറഞ്ഞു. വെറുതെ.
ഏട്ടാ......
ഈ ഏട്ടന്‍ പവ്വര്‍കട്ട് മാറിയാല്‍ എന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കില്ലേ?

എന്റെ സ്വന്തം ചേട്ടനല്ലേ.......?
ഒരു കണക്കു കൂടി ടാലി ചെയ്യാന്‍ പറ്റുമോ എന്നൊരു ശ്രമം....

Thursday, April 21, 2011

എള്ളും പൂവും ചന്ദനവും..

ചാണകം മെഴുകിയ തറയില്‍ കറുകനാമ്പുകള്‍ കൊണ്ടു മെത്ത വിരിച്ചു. കത്തുന്ന നെയ്‌വിളക്കിന്‍ തിരികള്‍. വെള്ളം നിറച്ചുവെച്ച ഓട്ടുകിണ്ടി ..കൊടിയിലയില്‍ എള്ള്,പൂവ്,ചന്ദനം... വെള്ളി ഉരുളിയില്‍ പാതിവെന്ത ഒണക്കലരിചോറ്.

അച്ഛന്റെ ചിത്രം അവളുടെ മനസ്സില്‍ തെളിയുകയാണ്.

വൈകിയാണെങ്കിലും., തന്റെ ജീവിതത്തിലേക്ക് അച്ഛന്‍ ചൂണ്ടിയ വിരലുകള്‍. അതിലന്നു മനസ്സിലാവാതെ പോയ അര്‍ത്ഥഭേദങ്ങള്‍.

കുളിച്ചീറനായി...വലതു മുട്ടുകാലിലിരുന്നു അവള്‍ പരികര്മിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ശരി തെറ്റുകളുടെ നീണ്ട വിചാരണ മനസ്സില്‍.

ഒന്നും പറയാതെ,ചോദ്യങ്ങളും ഉത്തരങ്ങളും തനിക്കു തന്നെ വിട്ടുതന്നുകൊണ്ട് അച്ഛന്‍ മാറിനിന്നു ചിരിക്കുകയാണ്. ശബ്ദമുണ്ടാക്കതെയുള്ള ചിരി. അവള്‍ക്കറിയാം അതിലേല്ലാമുണ്ടെന്നു, അച്ഛന്‍എന്നും അങ്ങിനെയാ,വാക്കുകള്‍ പാതി മുറിഞ്ഞു ,ചില സൂചനകള്‍ ബാക്കിവെച്ചു ഒരു നീണ്ട ചിരി ചിരിക്കും. അതിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് പോയാല്‍ മാത്രമേ കാര്യത്തിന്റെ ഗൌരവം പിടി കിട്ടുകയുള്ളൂ.

വെള്ളം കൊടുക്കുക ഒന്‍പതു പ്രാവശ്യം , ഒന്‍പതു പുണ്യനദികളെ മനസ്സില്‍ ‌വിചാരിച്ച്...

ഒരിക്കലും വരണ്ടുപോകാത്ത പുഴകളെ ധ്യാനിച്ച്‌ അവളതനുസരിച്ചു.

മൂന്നുരുള ചോറ് കൊടുക്കുക,

വീണ്ടും വെള്ളം.

നീട്ടിയ വലതു കയ്യിലെക്കയാള്‍ മോരും എള്ളെണ്ണയും ഒഴിച്ചു..

മുന്നില്‍ പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങള്‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന വൈക്കോല്‍ കൂനകള്‍, അടുക്കളയില്‍ ഉയരുന്ന വിയര്‍പ്പിന്റെയും പുന്നെല്ലിന്റെയും മണം. പോയ കാലം ഒരു പകല്‍ചിത്രം പോലെ അവളുടെ ഒര്മകളിലെത്തി .

വെള്ളം കൊടുക്കുക., അയാളുടെ വാക്കുകള്‍ ഒരു കല്പന പോലെ അവളുടെ കാതുകളെ ഉണര്‍ത്തി.

ഒരു ഞെട്ടലോടെ, അവള്‍ തന്റെ വലതു കരം നീട്ടി.

എള്ള്,പൂവ്, ചന്ദനം മൂന്നു പ്രാവശ്യം.

വീണ്ടും വെള്ളം കൊടുക്കുക. മനസ്സില്‍ നിന്നും മറ്റെല്ലാം മാറ്റി അച്ഛനെ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ നമസ്കരിക്കുക.

എഴുന്നേല്‍ക്കുക.. ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനെ പോലെ അയാള്‍ പറഞ്ഞു.

വലതുകയ്യില്‍ കൊടിയിലയില്‍ ചോറുരുളകളും ഇടതുകയ്യില്‍ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്കു നടക്കുക. അവിടെ ചാണകം കൊണ്ടുണ്ടാക്കിയ തറയില്‍ മൂന്നു പ്രദക്ഷിണം. വെള്ളം കൊടുത്തു ചോറുരുളകളവിടെ വെയ്ക്കുക. ഇല മാടി പുറകോട്ടു നടക്കുക. കൈ രണ്ടും കൊട്ടിയടിക്കുക.

മുറ്റത്ത് പ്ലാവിന്‍ കൊമ്പിരിക്കുന്ന കാക്കയെ അവള്‍ അല്പം ആകാംക്ഷയോടെ,ഇത്തിരി ആകുലതയോടെ നോക്കി,

പിന്നെ കൈകള്‍നനച്ചു കൊട്ടി...

ചെറുപ്പത്തില്‍ എന്തും വെട്ടിപ്പിടിക്കാനും കീഴ്പ്പെടുത്തനുമുള്ള ഒരാവേശം. ഒപ്പം നിഷേധത്തിന്റെ ഒരു സ്വരവും. ഒരുപക്ഷെ അത് തന്നെയായിരിക്കാം കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഹാര്‍വാര്‍ഡു വരെ തന്നെയെത്തിച്ചതും.

യൂനിവാഴ്സിറ്റി കാമ്പസ്സില്‍ ബിസ്സിനസ്സ് മാനജ്മെന്റിന്റെ ക്ലാസുകളില്‍ അടവുകളുടെയും തന്ത്രങ്ങളുടെയും പുതിയ ധനതത്വ സംഹിതകള്‍ തേടുമ്പോഴും അഹന്തയുടെ അഹങ്കാരത്തിന്റെ യൌവ്വനമായിരുന്നു തനിക്ക്.

ന്യുയോര്‍ക്ക് സിറ്റിയുടെ മായാകാഴ്ചകളില്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും ഒരു ജാപ്പനീസ് കമ്പനിയുടെ ബിസ്സിനസ്സ് അട്മിനിസ് ട്രേറ്റര്‍ . നിയോണ്‍ വിളക്കുകളുടെ പ്രകാശ ഗരിമയില്‍ തലക്കനം കൂടുകയായിരുന്നു. എന്തോ വെട്ടിപ്പിടിച്ചതിലുള്ള ആഹ്ലാദം.

സമ്പന്നതയില്‍ ശിഥിലമായ ബന്ധങ്ങള്‍, സ്വസ്ഥത അന്യം നിന്ന നാളുകള്‍. കനത്ത മടിശീല കൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്താന്‍ ശ്രമിക്കാറുണ്ടേങ്കിലും മനസ്സമാധാനം അല്ല മനസ്സ് തന്നെ നഷ്ടപ്പെട്ട, ഉറക്കം അവധിയെടുത്ത് പോയ നാളുകള്‍.

ഇന്നീ കര്‍ക്കടക നാളുകളിലൊന്നില്‍ അച്ഛന്റെ ആണ്ടുബലിയ്ക്കായി ശ്രാദ്ധമൂട്ടാനുള്ള ഈ വരവ് തന്നെ ഒരുതരം രക്ഷപ്പെടലിന്റെ, തിരിച്ചോട്ടത്തിന്റെതായിരിക്കാം ഒരുപക്ഷെ...

ചാണകം മെഴുകിയ ഈ തറയുടെ മുന്നിലിരിക്കുമ്പോള്‍, ചടച്ച കണ്ണുകള്‍ നോക്കി അച്ഛന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ.. എന്റെ മോള് ഒന്നുറങ്ങിയിട്ടെത്ര നാളായി ..? മോള്‍ക്ക്‌ ഹാര്‍വാഡില്‍ നിന്നും രാമനാഥപുരത്തിനടുത്തു കോവല്‍പ്പട്ടിയെന്ന ഗ്രാമത്തിലേക്കുള്ള ദൂരമെത്രയാണെന്നറിയുമോ..?

വേനലിന്റെ കൊടും ചൂടില്‍ അവിടെ പച്ചക്കറി പാടങ്ങളില്‍ പണിയെടുക്കുന്ന പാവം തമിഴ് പെണ്ണുങ്ങളുടെ വിയര്‍പ്പിലലിഞ്ഞുചെര്‍ന്ന ഉപ്പിന്റെ അളവിനെക്കുറിച്ചറിയുമോ..? അവരനുഭവിക്കുന്ന മനസ്സമാധാനം. തളര്‍ന്നുറങ്ങുന്ന രാത്രികളെ ..?

തന്റെ പരുക്കന്‍ ഖദര്‍ ജുബ്ബയുടെ കൈകള്‍ മേലോട്ട് തിരുകി കൊണ്ട് അച്ഛന്‍ ചിരിക്കുകയാണ് അധികം ബഹളങ്ങളില്ലാതെ...!!

അര്‍ദ്ധ നഗ്നനായ ആ ഫക്കീറിന്റെ മുഖമായിരുന്നു അപ്പോള്‍ അച്ഛന്.

ഗുലാം അലി പാടുന്നു..

ജനലഴികള്‍ പിടിച്ച് അവള്‍ പുറത്തേക്ക് നോക്കി.ആകാശത്തു ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയാന്‍ പ്രയാസപ്പെടുന്ന നക്ഷത്രങ്ങള്‍.ഇരുട്ട് പടരുകയാണ്. പുറത്തു ചീവിടുകളുടെ ശബ്ദം, ഒച്ച വെച്ച് ഓരിയിടുന്ന കുറുനരികള്‍ .മനസ്സില്‍ ആശങ്കയും ഭീതിയുമുണര്ത്തുന്നു.

മനസ്സ് ഒരുപാട് പിറകൊട്ട് പാഞ്ഞു.പൂക്കളും ചിത്രശലഭങ്ങളും സ്വപ്നം കണ്ടു നടന്ന ഷാഹിദ എന്ന പെണ്‍കുട്ടിയിലേക്ക്‌, അവളുടെ ബാല്യകാല കുസൃതികളിലേക്ക്...രാക്കിനാക്കളില്‍ നക്ഷത്രങ്ങളെ സ്വപ്നം കണ്ടും ഗസലുകളും വര്‍ണ്ണങ്ങളും നെഞ്ചില്‍ പേറി നടന്ന തന്റെ യവ്വനത്തിലേക്ക്. കണ്ണുനീര്‍ വരണ്ടുപോയ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ ജനല്‍ വാതില്‍ കൊട്ടിയടച്ചു.

ഓര്‍മ്മകള്‍ വേട്ടയാടുകയാണ്...ഗുലാം അലിയുടെയുടെയും പങ്കജ് ഉധാസിന്റെയും ജഗ്ജിത്തിന്റെയും വരികള്‍ , കാറ്റിലുലയുന്ന മുളംകാടുകളില്‍ നിന്നുമുയരുന്ന മര്‍മ്മരം പോലെ അവളുടെ കാതുകളെ സമ്പന്നമാക്കി.ദാവിഞ്ചിയുടെയും സാല്‍വഡോര്‍ ഡാലിയുടെയും പെയിന്റിങ്ങുകള്‍ അവളുടെ കണ്ണുകള്‍ക്ക്‌ ആനന്ദനൃത്തമായി. മാധവിക്കുട്ടിയുടെ പച്ച പട്ടുപാവാടയുടുത്ത പെണ്‍കുട്ടിയെപ്പോലെ ഷാഹിദയും നിറഞ്ഞോഴുകുകയായിരുന്നു. ഒരു പുഴയെ പോലെ..

അവള്‍ പോലുമറിയാതെ അവള്‍ വളരുകയായിരുന്നു.

ഏതൊരു രക്ഷിതാക്കളെയും പോലെ അവളുടെ ബാപ്പയുടെയും ഉമ്മയുടെയും രാത്രികളില്‍ നിന്നും ഉറക്കം വിട്ടു നിന്നു. മോള് വളരുകയല്ലേ.., അവളെ സുരക്ഷിതമായ ഏതെങ്കിലും കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടേ. ബാപ്പ ഉമ്മയോടായി പറഞ്ഞു.

പാറി നടക്കുന്ന പ്രായമല്ലേ അവള്‍,കുറച്ചുകൂടി കഴിഞ്ഞു പോരെ.ഉമ്മ നിലപാട് വ്യക്തമാക്കി. വിവാഹാലോചനകള്‍ പലതും നടന്നു. ആദ്യമൊക്കെ ഷാഹിദയ്ക്കതൊരു താമാശ മാത്രമായാണ് തോന്നിയത്.ഷോകേയ്സിലിരിക്കുന്ന കളിപ്പാവ പോലെ,ഇടയ്ക്കൊന്നു തേച്ചുമിനുക്കി അവളവരുടെ മുന്നിലിരുന്നു കൊടുത്തു.അയാള്‍ പൂശിയ അത്തറിന്റെ മണമാസ്വദിച്ച്,അവന്റെ മനസ്സില്‍ പുകയുന്ന കനലുകളില്‍ നോക്കി അവളാനന്ദം കൊണ്ടു..വെറുതെ, ദാലിയുടെയൊരു പെയിന്റിങ്ങ് പോലെ അവളതാസ്വദിച്ചു.

പിന്നെ പിന്നെ കാര്യങ്ങള്‍ കൈവിട്ടു പോയത് പോലെ... കൂട്ടില്‍ അകപ്പെടുമെന്ന് ഉറപ്പായ ഒരു കിളിയുടെ വേദന, അവളുടെ സന്തോഷങ്ങളെ ഇല്ലാതാക്കി. രാത്രികളില്‍ നക്ഷത്രങ്ങളില്ലാതാവുകയും ഗസലുകള്‍ താരാട്ടായി മാറാതിരിക്കുകയും ചെയ്തു. വൈകി ഉറങ്ങുന്ന രാത്രികള്‍..വൈകി ഉണരുന്ന പ്രഭാതങ്ങള്‍. എന്നും തന്റെ കിടപ്പുമുറിയുടെ ജനലില്‍ തട്ടി തന്നെ ഉറക്കമുണര്‍ത്തുന്ന കിളി എന്തോ പരിഭവിച്ചു പിണങ്ങി പോയി കാണണം.

ഉമ്മയെയും ബാപ്പയെയും ഇനിയും വിഷമിപ്പിച്ചു കൂട. ഗത്യന്തരമില്ലാതെ അവള്‍ വിവാഹത്തിനു സമ്മതിച്ചു. കാണാന്‍ മൊഞ്ചുള്ള,നിറയെ അത്തറ് പൂശിയ ചെറുക്കന്‍.ബോളിവുഡിലെ ഏതോ ഒരു നായക നടനെ ഓര്‍മപ്പെടുത്തുന്ന മുഖം. പരാധീനതകള്‍ക്കിടയില്‍ , പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഒന്നിനും ഒരു കുറവും വരുത്താതെ ബാപ്പ കെട്ട് നടത്തിച്ചു. ഷാഹിദ മെല്ലെ മെല്ലെ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിന്റെ യഥാര്ത്യങ്ങളിലേക്ക് നടന്നടുക്കുകയാണ്. ഭയപ്പടിന്റെ ആദ്യ നാളുകള്‍ ..അത് വരെ അരുതെന്ന് കരുതിയതും അറിവില്ലാത്തതുമായ ചില സന്തോഷങ്ങള്‍...അത്തറിന്റെ സൌരഭ്യത്തിനായി എന്നും അവളുടെ മൂക്ക് വിടര്‍ന്നു നിന്നു.

ആണ്ടു തികയുന്നതിനു മുന്‍പേ അവളമ്മയായി..അത് പച്ച പട്ടുപാവാടയുടുത്തു മനസ്സില്‍ സ്വപ്‌നങ്ങള്‍ പേറി നടന്നിരുന്ന ഷാഹിദയില്‍ ഒരു പാട് മാറ്റങ്ങളുണ്ടാക്കി.പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍ പടര്‍ത്തുന്ന ചുവന്ന രാശികള്‍...തന്റെ പ്രാണേശ്വരനെ തന്നിലേക്ക് ആവാഹിക്കാന്‍ ആവേശത്തിരകള്‍ ഉയര്‍ത്തുന്ന കടല്‍...രു സാമിപ്യത്തിനായി , ഒരു ആലിന്ഗനത്തിനായി അവള്‍ കാത്തിരുന്നു.അത്തറിന്റെ സൌരഭ്യത്തിനായി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതെപ്പോളാണെന്നറിയില്ല ,ആഡമ്പരങ്ങളിലുള്ള ആവേശം അയാളുടെ പെരുമാറ്റത്തിലും കണ്ടു.വിപണിയിലിറങ്ങുന്ന പുതിയ കാറുകളോടുള്ള ഭ്രമം പരിചയപ്പെടുന്ന പെണ്ണുങ്ങളോടും അയാള്‍ കാണിച്ചു തുടങ്ങി. ചെറുത്തു നില്‍പ്പിന്റെതായ ആദ്യ നാളുകള്‍, താന്‍ നാട്ടു വളര്‍ത്തുന്ന പൂന്തോട്ടത്തില്‍ പൂക്കള്‍ കണ്മുന്നില്‍ വാടി കരിഞ്ഞു പോകുന്നതുപോലെ.അത്തറിന്റെ പരിമണത്തിനുപകരം വിയര്‍പ്പിന്റെ വാടകെട്ടിയ മണം.. നിറം മങ്ങിയ ഒരു പെയിന്റിങ്ങ് പോലെ, വിരസതയുടെ ആഴത്തിലേക്ക് അവള്‍ നടന്നകന്നു.

ജീവിതമൊരു പുഴയാണെന്നും അല്ല പുഴ തന്നെയാണ് ജീവിതമെന്നും പണ്ടെവിടെയോ വായിച്ചതായി അവളോര്‍ത്തു. തടയണകള്‍ ഉണ്ടാകാതെ നോക്കണം... നിറഞ്ഞു കവിഞ്ഞ്, ഇരുകരകളിലുമുള്ള മുളംകൂട്ടങ്ങളില്‍ മര്മ്മരമുണര്ത്തി ഒഴുകുന്ന പുഴ. ഒരശരീരി പോലെ ഏതോ ഒരു നക്ഷത്രമവളുടെ കാതില്‍ മന്ത്രിച്ചു...ഗുലാം അലിയുടെ ഗസലിനായി അവള്‍ റേഡിയോ ഓണ്‍ ചെയ്യുന്നു...

ദില്‍ മേഇന്‍ കിസി കെ രാഹ് കിയ
ജ രഹാ ഹൂണ്‍ ......

ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി...

ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ഡാര്ജിലിംഗ് മലനിരകള്‍. താഴാരത്തു നിരനിരയായി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍.അവയ്ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. അവയുടെ ഇലകളില്‍ പെയ്തിറങ്ങിയ മഞ്ഞു തുള്ളികളില്‍ തട്ടി , വെള്ളിരേഖകള്‍ തീര്‍ക്കുന്ന സൂര്യ കിരണങ്ങള്‍. അങ്ങിങ്ങായി കാണപ്പെടുന്ന ഒറ്റപ്പെട്ട കുടിലുകള്‍.

ശിവാനി ഗുപ്ത തന്റെ ബെഡ്റൂമിന്റെ ജനലുകളും വാതിലും അടച്ചു തഴുതിട്ടു.മുറിയില്‍ നീല നിറത്തിലുള്ള അരണ്ട വെളിച്ചം മാത്രം. മുന്നിലുള്ള വലിയ കണ്ണാടിയുടെ അരികിലേക്ക് അവള്‍നീങ്ങി. തന്റെ ചുവന്നു തുടുത്ത വലിയ ചൂണ്ടുകളില്‍ വലതു ചൂണ്ടാണി വിരല്‍കൊണ്ട് വെറുത തടവുകയാണ്‌. ചുണ്ടുകള്‍ വിരിയുകയാണ്. ശരീരമാസകലം ഒരു നേരിയ തണുപ്പ് അനുഭവപ്പെടുന്നു. നാണം കവിളുകളിലേക്ക് ഒഴുകിയെത്തി. കീഴ്ചുണ്ടില്‍ വിരലമര്‍ത്തി അവള്‍ ഏറെനേരം അതാസ്വദിച്ചു.
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്ക് അവളുടെ കണ്ണുകള്‍ പാഞ്ഞു. കണ്ണാടിയില്‍ നോക്കി തന്റെ സൌന്ദര്യം ആസ്വദിക്കുന്ന സ്ത്രീ..ചിത്രം മനസ്സില്‍ തറഞ്ഞു.
ഉള്ളില്‍ സന്തോഷത്തിന്റെ തിരകള്‍ ഓളമുയര്‍ത്തുന്നു . കൈവിരലുകള്‍ മെല്ലെ കവിളുകളിലേക്ക് ... നുണക്കുഴികള്‍ പടരുകയാണോ? ഇത്തിരി നാണം അവളെ കുടുതല്‍ കുടുതല്‍ ആവേശത്തിലാക്കി.വിരലുകള്‍ കവിളില്‍ നിന്നും ചുണ്ടിലേക്ക്‌, പിന്നെ പിന്നെ താഴേക്ക്..
കണ്ണാടിയിലെ തന്റെ പ്രതിബിംബത്തില്‍ തന്നെ നോക്കി അവളേറെ നേരം നിന്നു, അവളുടെ കണ്ണുകള്‍ ആഘോഷിക്കുകയാണ്. താന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഊരി കിടക്കയിലേ ക്കെറിഞ്ഞു കൊണ്ട്, തന്റെ നിറഞ്ഞ മാറിടത്തില്‍,വീതിയേറിയ അരക്കെട്ടില്‍ ... ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കുമുണ്ടായ വളര്‍ച്ചയിലും അവള്‍ ആവേശം കൊണ്ടു...അഭിമാനത്തോടെ.
കഴിഞ്ഞ വീക്കെന്‍ഡില്‍ അവിനാഷുമൊത്തു ഹില്ടോപ്പിലെക്കുള്ള ആ യാത്ര, ആദ്യമാ ഓഫര്‍ കിട്ടിയപ്പോള്‍ വേണ്ടെന്നു വെച്ചതായിരുന്നു. ഹൃദയത്തിന്റെ കോണിലെവിടെയോ അവനോടൊരിഷ്ടം ഉണ്ടായിരുന്നു എന്നത് നേര് . പിന്നെ ഉയരങ്ങളിലേക്ക് പറക്കാനുള്ള ഒരാഗ്രഹവും. നീണ്ടു പതിഞ്ഞ അവന്റെ മൂക്കിന്‍ തുമ്പില്‍ പൊടിയുന്ന വിയര്‍പ്പിന്‍ കണികകള്‍ എന്നും കൌതുകത്തോടെയാണവള്‍ നോക്കിയിരുന്നത്.

മുട്ടറ്റം വരെ നീണ്ടു നില്‍ക്കുന്ന നീല ജീന്‍സും ചുവന്ന ടീഷര്‍ട്ടും അതായിരുന്നു അവളുടെ വേഷം .ചെങ്കുത്തായ കുന്നുകള്‍ കയറുമ്പോള്‍ ശിവാനി കിതയ്ക്കുന്നുണ്ടായിരുന്നു . കാട്ടിടവഴികളിലുടെയുള്ള ആ കയറ്റം അവളെ വല്ലാതെ ക്ഷീണിപ്പിച്ചു. അവന്റെ കൈകള്‍ ഒരു താങ്ങായി.. പിന്നെ അവന്‍ തന്നെ ഒരു താങ്ങായി, അവസാനം കുന്നിന്റെ നെറുകെയില്‍ ...കോട മൂടിയിരിക്കുന്ന അന്തരീക്ഷം, ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്. അതവളെ അവനിലേക്ക്‌ കുടുതല്‍ കുടുതല്‍ അടുപ്പിച്ചു..
വിയര്‍പ്പു പൊടിഞ്ഞ ദേഹത്ത് ഇളംകാറ്റുപോലെ അവന്റെ വിരലുകള്‍ തന്റെ ചുണ്ടില്‍, മൂക്കില്‍, കവിളില്‍ പരതി നടന്നപ്പോള്‍... താനുമത് ആസ്വദിക്കുകയായിരുന്നു.അവന്‍ പകര്‍ന്ന ചൂടില്‍, ഒരു തിരയിളക്കം മനസ്സില്‍ രൂപപ്പെട്ടു.ചുണ്ടുകള്‍ ചുണ്ടോടു അടക്കുകയും, അവന്റെ നെഞ്ചിലമരുകയും ചെയ്തപ്പോള്‍ .. സ്ത്രൈണതയുടെ അഗാതമായ ആഴത്തിലേക്ക്, അവന്‍ ഊര്ന്നിറങ്ങിയപ്പോള്‍.. കടലിന്റെ വിശാലമായ പരപ്പിലേക്ക്, നീലാകാശത്തെ മുത്തമിടുന്ന ആ കോണിലേക്ക്.. അവള്‍ ഒഴുകുകയാണ്.തിരകളെ ആകാശത്തോളമുയര്‍ത്തുന്ന കടലിന്റെ മനസ്സും ആവേശവുമായിരുന്നു അവള്‍ക്കും.

ആളൊഴിഞ്ഞ ഒഫീസുമുറിയില്‍ തന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ തലചായ്ച് ഉറങ്ങുന്ന ശിവാനിയെ പ്യൂണ്‍ വന്നു വിളിച്ചു. മാഡം, നേരമേറെയായി..ഓഫിസ് അടക്കാനുള്ള സമയമായി. ഒരു ചെറു ചമ്മലോടെ ,അവള്‍ ഞെട്ടിയുണര്‍ന്നു. മുഖത്തിത്തിരി വെള്ളം പോര്‍ന്ന് തന്റെ കര്‍ചീഫുകൊണ്ടവള്‍ മുഖം തുടച്ചു. ഉറക്കച്ചടവില്‍ രക്ഷപെടാനുള്ള ഒരു ശ്രമം.

പുറത്ത് അലങ്കാര വിളക്കുകളുടെ പ്രഭയാല്‍ പ്രൊവ്ടമായ നഗരം . ആകാശത്തു തെളിയുന്ന നക്ഷത്രങ്ങള്‍ തന്നെ മാടി വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി. സ്വപ്നങ്ങള്‍ക്കും യാഥാര്ത്യങ്ങള്‍ക്കുമിടയില്‍ ഒരു നൂല്‍പ്പാലമുണ്ടാക്കി അവള്‍ നിരത്തിലേക്കിറങ്ങി . കാതങ്ങളകലെയുള്ള തന്റെ കൂട്ടിലേക്കുള്ള ദൂരം താണ്ടി... ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി.

Saturday, April 2, 2011

ഗുല്‍മോഹര്‍..

മീന മാസത്തിലെ കത്തുന്ന വെയില്‍. ഇലകള്‍ പൊഴിഞ്ഞ ഗുല്‍മോഹറിന്റെ ചില്ലകളെ നോക്കി സൂര്യന്‍ ചിരിച്ചു. താഴെ വീണുടഞ്ഞ പൂക്കള്‍ ചുവന്ന പരവതാനി വിരിച്ചു. ചിതലരിച്ച ആ പഴയ തറവാട്ടു വീട്ടില്‍ അവര്‍ തനിച്ചായിരുന്നു.ഉത്തരത്തില്‍ നിന്നുമുതിരുന്ന മരപൊടികള്‍ തുടച്ചു കൊണ്ടവര്‍ പരസ്പരം നോക്കി നിന്നു. ഏകാന്തതയുടെ,വിരസതയുടെ നാളുകള്‍. പത്രക്കാരന്റെയോ പാല്‍ക്കാരിയുടെയോ മണിയടിയായിരിക്കണം ചിലപ്പോളെങ്കിലും അവരുടെ മൌനത്തെ മുറിക്കുന്നത്. ആര്‍ദ്രമായ അവളുടെ കണ്ണുകളിലേക്കു നോക്കി, ചുളിവുകള്‍ വീണ കവിള്‍ തടത്തിലൊന്നു തലോടി പകലുകളെ ഇല്ലാതാക്കുകയായിരുന്നു അയാള്‍. ഇരുട്ട് നിറഞ്ഞ രാത്രികളെ അയാള്‍ വല്ലാതെ സ്നേഹിക്കുന്നു.

എന്നാല്‍ അവളങ്ങിനെയല്ല , പ്രതീക്ഷകളുടെ ഒരു മിന്നലാട്ടം എന്നുമവളുടെ കണ്ണുകളില്‍ ഉണ്ടാകാറുണ്ട്. ദൂര നാട്ടില്‍ നിന്നും ഓണമുണ്ണാനെത്തുന്ന മക്കളും ചെറുമക്കളും.. അവരുടെ ആരവങ്ങള്‍ ആഘോഷങ്ങളായി മാറുന്നത്.പടര്‍ന്നു പന്തലിച്ച മുറ്റത്തെ മാവില്‍ ഊഞ്ഞാല് കെട്ടിയതായി, തിരുവാതിര കളമൊരുക്കുന്നതായി. അങ്ങിനെ പലതും അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായി തോന്നിയിട്ടുണ്ട്. വായിച്ചു തീര്‍ന്ന പുസ്തകത്തിലെ ചില വരികള്‍ നമ്മെ എന്നും വെട്ടയാടറില്ലേ..അത് പോലെ കണക്കാക്കിയാല്‍ പോരെ അതായിരുന്നു അയാളുടെ വാദം..

രണ്ടു മക്കള്‍.ഒരാണും ഒരു പെണ്ണും.സന്തോഷത്തിന്റെതായ നാളുകള്‍. അലമാരയില്‍ കിടന്ന കുഞ്ഞുടുപ്പുകള്‍ നോക്കി ഗതകാലത്തെ ഓര്‍മയില്‍ കൊണ്ട് വരികയായിരുന്നു അവള്‍. മുറ്റത്തെ തുളസിത്തറയില്‍ നിന്നും ഒരു തുളസി നാമ്പെടുത്തു വെറുതെ ചവച്ചു കൊണ്ടയാള്‍ അവളുടെ വാക്കുകള്‍ക്കായി ചെവി കൊടുത്തു. കുഞ്ഞുടുപ്പുകള്‍ ഓരോന്നായി മാറ്റി വെച്ചുകൊണ്ട് അവള്‍ ആവേശത്തോടെ മക്കളുടെ വളര്‍ച്ചകള്‍ ഓര്‍ത്തെടുത്തു. മുഖത്തു സന്തോഷം അലതല്ലുകയാണ്.പോടീ തട്ടിയെടുത്ത കുറ്റിപെന്സിലുകളും പഴയ പുസ്തക കെട്ടുകളുമെടുത്ത് ഉമ്മ വെച്ചു കൊണ്ടവള്‍ മക്കളുടെ മണമാസ്വദിക്കുകയായിരുന്നു. കണ്ണുകളിലെ തിളക്കവും തുടുത്ത മുഖവും വിവാഹത്തിന്റെ ആദ്യ നാളുകളെയാണ് അയാളെ ഒര്മപെടുത്തിയത്.. മക്കളിലാരുടെയെങ്കിലും ഫോണ്‍ വന്നായിരുന്നോ..?വെറുതെ ചോദിച്ചതാണെങ്കിലും ഒരു അബദ്ധമായി പോയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. മുറ്റത്ത് വീണു കിടക്കുന്ന ഗുല്‍മോഹറിന്റെ പൂക്കളെ നോക്കി നീശബ്ദയായി അവളേറെ നേരമിരുന്നു.ഒന്നും പറയാതെ.. അയാളുടെ കൈ ബലമായി പിടിച്ചു കൊണ്ടവള്‍ തുടര്‍ന്നു..

വെറുതെ, വെറുതെ ഒന്നാശിചു പോയതാ.ഒറ്റപെടലിന്റെ,വിരസതയുടെ നാളുകള്‍, നടന്നു തീര്‍ക്കാന്‍ പറ്റാത്ത വഴികള്‍... അവളുടെ കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ടയാള്‍ ആശ്വസിപ്പിച്ചു . നോക്കൂ ... ഉയരങ്ങളിലേക്ക് പറക്കാന്‍ ആയാസപെടുന്ന ആ കിളികുഞ്ഞുങ്ങളെ, ഇര തേടുന്നതിനായി അവര്‍ താണ്ടുന്ന ദൂരങ്ങള്‍. അങ്ങിനെ ചിന്തിച്ചാല്‍ പോരെ നമുക്കും. നിലത്തു വീണു കിടക്കുന്ന ആ പൂക്കളെ പോലെ ഒരിക്കല്‍ നമ്മളും വീഴില്ലേ, അന്നുതീരില്ലേ നമ്മുടെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും.