Thursday, July 7, 2011

പവ്വര്‍ കട്ട് (കഥ )

പവ്വര്‍ കട്ട് (കഥ )


ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൌണ്ടായിരുന്നു അഭിരാമി.

ഓഫീസ് വിട്ടതിനു ശേഷം അല്ലറ ചില്ലറസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകായാണവള്‍..
കമ്പനിയുടെ കണക്കുകള്‍ ടാലി ചെയ്യുന്നതില്‍ മിടുക്കിയാണങ്കിലും സ്വന്തം ജീവിതത്തിന്റെ കണക്കുകള്‍ ടാലി ചെയ്യുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് അഭിരാമി.
വശ്യമായ ഈ ചിരിയാണ് ആകെയുള്ള മുതല്‍ക്കൂട്ട്.ഇത് വെച്ച് വേണം ജീവിതം
തുഴയാന്‍.

ആറരക്കുള്ള ബസ്സുപിടിച്ചാല്‍ നേരമിരുട്ടുന്നതിനു മുമ്പ് വീടെത്താം.
അവള്‍ ബസ്സ്സ്റൊപ്പിലേക്ക് കുതിച്ചു.. ഇന്നെന്കിലുമൊന്നു നേരെ നിവര്ന്നു പറ്റിയിരുന്നെങ്കില്‍, സീറ്റൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല.
അവിടെ ചെന്നിട്ടും ഒരുപാട് പണികള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതാ...
അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു ...

ഒരു മണിക്കൂറിന്റെ യാത്രയെ ഉള്ളുവെങ്കിലും ഈ ബസ് യാത്ര ആലോചിക്കാന്‍ കൂടി വയ്യ........
ഒരു പെണ്ണിന്, പെണ്ണിനെ സൂക്ഷിക്കാന്‍ ഇത്രേം പാടുണ്ടെന്നത് അറിയണമെങ്കില്‍ തിരക്കുള്ള ഒരു ബസ്സില്‍ കയറി നോക്കണം.
ഓരോ അവന്റെയും ആക്രാന്തംകാണുമ്പോള്‍ ഉള്ളില്‍
ചിരിയാണ് വരിക.
ഈ ലോകത്ത് ഞാന്‍ മാത്രമേ സ്ത്രീയായുള്ളുവെന്നു തോന്നിപോകും.
അല്ല മറ്റു പെണ്ണുങ്ങള്ടെ സ്ഥിതിയും ഇത് തന്നെയാണാവോ...?

വിയര്‍പ്പിന്റെ മണം
ശ്റുംങ്കാരത്തിന്റെ മണം
മദ്യത്തിന്റെ മണം
ആകെക്കൂടി ഈ പുരുഷ കേസരികള്ക്കൊരു മണമെയുള്ളൂ........
ബസ്സിലായാലും ഓഫീസിലായാലും മാര്‍ക്കറ്റിലായാലും-
ഇവന്മാരുടെ മുന വെച്ചുള്ള നോട്ടം കണ്ടലങ്ങിനെയെ തോന്നു..

ബസ്സ്റ്റൊപിലിന്നു പതിവ് ആരവങ്ങളില്ല, റോഡ് ശ്മശാനമൂകം
തിരക്കിയപ്പോഴാണറിയുന്നത്
മിന്നല്‍ പണിമുടക്ക്...
ഇനിയിന്നു വാഹങ്ങള്‍ ഓടില്ല ,
മനസ്സില്‍ തീ ആളുകയാണ്...

ബസ്സ്റ്റാന്ഡിലേതോ കശപിശ..
ആരൊക്കെയോ ആര്‍ക്കൊക്കെയോ താങ്ങിയതാ.
ആളുകളോരോന്നായി ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. താന്‍ ഒറ്റക്കാവുന്നു.
ഒരുകുളിര്‍ തെന്നലെന്ന പോലെ ഒരു യുവാവ് മുന്നിലെത്തി.തെല്ലോരാശ്വാസം.
കണ്ടാല്‍ മാന്യനെന്നു തോന്നിക്കുന്നു.

സൌമ്യമായ ഒരു ചിരിയോടെ അയാള്‍ ചോദിച്ചു.
എവിടെക്കാ...?
ഞാന്‍ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.
ഓരോ കുശലാന്വേഷണത്തിലും ഒരു ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം എനിക്കെപ്പോഴുമുണ്ടാവറുണ്‍ട്.

ഇരുട്ടിനു കനം വെക്കുകയാ, ദൈവമേ കാത്തുകൊള്ളണമേ.
"മുടിഞ്ഞ ഒരു സമരം"....
ഇനിയിപ്പോ വല്ല ലോറിയോ ട്റക്‍കോ കിട്ടിയാല് ഭാഗ്യം .
യുവാവ് പറഞ്ഞു. ഇന്നിത് തീരുന്ന ലക്ഷണമൊന്നുമില്ല,
അയാള്‍ മനസ്സില്‍ കനല്‍ കൊരിയിടുകയാ.

സമയം ആറ് അന്പത്... അന്പതിയഞ്ചു,.... എഴുമണി.
പൊടുന്നനെ ചുറ്റുമുള്ള ലൈറ്റുകളെല്ലാം അണയുന്നു
ഹൃദയം ശക്തമായി അടിക്കുകയാണ് .....
വല്ലാത്തൊരു ഭീതി മനസ്സില്‍.
നഗരത്തിലിപ്പോള്‍ പവ്വര്‍കട്ടാ..
ഇനി അരമണിക്കൂറ് കഴിഞ്ഞേ കരണ്ട് വരൂ.
നാശം....
അവള്‍ മനസ്സില്‍. പിറുപിറുത്തു.
യുവാവ് പൂച്ചയെ പോലെ പമ്മി പമ്മി ശബ്ദമില്ലാതെ നടന്നടുക്കുകയാണു.
അഭിരാമി ഒരപകടം കുടി മണത്തു.
ഇയാളുടെ മാന്യതയുടെ കുപ്പയമിപ്പോള്‍ അഴിഞ്ഞു വീഴുമല്ലോ.

രണ്ടടി പിന്നോട്ട് നീങ്ങണോ അതോ ഒരടി മുന്നോട്ടു വെക്കണോ?
ധൈര്യം സംഭരിച്ചു കൊണ്ടവള്‍ കാല്‍ മുന്നോട്ടു വെച്ചു.

അതേയ്..ഏട്ടാ,
ഏട്ടനീ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെ അറിയ്യോ?
ഏയ്, എന്താ എന്തു പറ്റി. പെട്ടന്നിങനെ ഒരു ചോദ്യം
ഏയ്, ഒന്നുമില്ലാന്നെയ്,
അല്ല എന്തോ മനസ്സില്‍ വെച്ച്പറഞ്ഞത് പോലെ ,
യുവവിന്റെ രക്തസമ്മര്‍ദം കൂടുന്നത് പോലെ .

ഞാന്‍ വെറുതെ ഒരു നമ്പരിട്ടതാ...........
ഏശുന്നെങ്കില്‍ ഏശട്ടെ .അവള്‍ മനസ്സില്‍ പറഞ്ഞു.
കൊണ്ടുന്നാ തോന്നണത്.

ഉയരങ്ങളില്‍ പറക്കുമ്പോഴും കഴുകന്മാര് താഴെ ഇരകളെ തേടുകയായിരിക്കും.
പിന്നേയ് ഈ കഴുകന്മാര് ചിറകുകള്‍ പൊഴിഞ്ഞു,
വേണ്ട വേഗത്തില് പറക്കാന് കഴിയാതപ്പോള്‍ തന്റെ കൂടുകളിലേക്ക് മടങ്ങുകയും,
ബാക്കി ചിറകുകളുരിഞ്ഞു കളയുകയും ചെയ്യുന്നത് ചേട്ടനറിയാമോ..?

ശത്രുവിന്റെ നിസ്സംഗതയില്‍ അവളടുത്ത അമ്പു തൊടുത്തു.
ഏട്ടാ...... ഏട്ടന്‍ പാവമാണ് അതെനിക്കറിയാം ,
മൌനത്തിന്റെ വാല്മീകം മുറിക്കാന്‍...,

അവള്‍ പറഞ്ഞു.
ഇരുട്ടാണു എല്ലാ പ്രശ്നങ്ങള്ക്കും കാരണം ......അല്ലെ ഏട്ടാ..?

മനസ്സില്‍ ധൈര്യം സംഭരിച്ചു കൊണ്ട് അഭിരാമി പറഞ്ഞു. വെറുതെ.
ഏട്ടാ......
ഈ ഏട്ടന്‍ പവ്വര്‍കട്ട് മാറിയാല്‍ എന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കില്ലേ?

എന്റെ സ്വന്തം ചേട്ടനല്ലേ.......?
ഒരു കണക്കു കൂടി ടാലി ചെയ്യാന്‍ പറ്റുമോ എന്നൊരു ശ്രമം....

No comments:

Post a Comment